വീട്ടുകാരേയും കൊണ്ടുള്ള താജ്മഹൽ യാത്ര വളരെ കാലത്തെ ഒരു ആഗ്രഹമായിരുന്നു. അങ്ങിനെ നമ്മുടെ പയ്യന്റെ പിറന്നാൾ പ്രമാണിച്ച് ഒരു യാത്ര നടത്താൻ ആലോചന തുടങ്ങിയപ്പോൾ ഡൽഹി തന്നെ എന്നു തീരുമാനമെടുത്തു .വീട്ടുകാരെയും കൊണ്ടു ഒരാഴ്ച നീണ്ട ഡൽഹി യാത്രയുടെ പ്ലാനിങ് അവിടുന്നു തുടങ്ങി. വീട്ടുകാർ എന്നു പറയുമ്പോൾ ഭാര്യയും,ഞാനും ,പയ്യനും,പിന്നെ ഞങ്ങൾ രണ്ടു പേരുടെയും അച്ഛനമ്മമാരും. മൊത്തം പയ്യനടക്കം 7 പേരു. ആദ്യ കടമ്പ എവിടെയൊക്കെ പോകണം, എങ്ങനെ യാത്ര ചെയ്യണം തുടങ്ങിയവ ആയിരുന്നു. ലക്ഷ്യസ്ഥാനത്ത് കണ്ടിരുന്നത് രാഷ്ട്രപതി ഭവന്, മുഗൾ ഗാർഡൻ, താജ് മഹൽ , അമൃത്സർ, വാഗാ ബോർഡർ, കുത്തബ്മിനാർ , റെഡ് ഫോർട്ട് , ഹുമയൂൺ ടോംബ് തുടങ്ങിയവ ആയിരുന്നു.
തുടർന്ന് കുറച്ചു ദിവസങ്ങൾ, നെറ്റിൽ സ്ഥലങ്ങളെ കുറിച്ചു തിരയുക ആയിരുന്നു പ്രധാന ജോലി. പല ട്രാവൽ ഏജൻസികളുടെയും പാക്കേജ് വായിച്ചു.അതിൽ നിന്നും നല്ല പ്ലാനുകൾ നോക്കി വെച്ചു. നിരവധി യാത്രാ വിവരണങ്ങൾ വായിച്ചു. തുടർന്ന് ഒരു പ്ലാൻ സ്വന്തം നിലയിൽ ഉണ്ടാക്കി.പ്ലാനിൽ പ്രധാനമായും ശ്രദ്ധിച്ച കാര്യങ്ങൾ ഇവിടെ കുറിക്കുന്നു
ഡൽഹി
1. ഡൽഹിയിൽ തിങ്കളാഴ്ച മിക്കവാറും ടൂറിസ്റ്റ് സെന്ററുകൾ അടഞ്ഞു കിടക്കുകയായിരിക്കും.
2. ശനിയും ഞായറും ടൂറിസ്റ് സെന്ററുകളുടെ അടുത്തേക്ക് പോകരുത്. വലിയ തിരക്ക് ആയിരിക്കും.
3.ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ അവരു നോക്കിനടത്തുന്ന നിർമിതികളുടെ ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്.Q നിന്ന് സമയം കളയണ്ട ആവശ്യം തീരെയില്ല.
4. രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഫെബ്രുവരി മുതൽ മാർച്ച് വരെ പൊതുജനങ്ങൾക്ക തുറന്നു കൊടുത്തിരിക്കുകയാണ്.
5. ശനിയാഴ്ച രാഷ്ട്രപതിഭവൻ സന്ദർശിച്ചാൽ Guard Changing Ceremony യും, അശോകഹാളും, ദർബാർ ഹാളും ഉൾപ്പെടുന്ന Circuit 1 tour ഉം നടത്താം.
6.ഡൽഹി മെട്രോ പരമാവധി ഉപയോഗപെടുത്താവുന്നതാണ്. എയർപോർട്ട് നിന്നും ടാക്സി ഇല്ലാതെ നേരിട്ട് സിറ്റിയിൽ മെട്രോ വഴി വരാവുന്നത് ആണ്. അതിനു പുറമേ ഡൽഹിയിലെ മിക്കവാറും സ്ഥലങ്ങളിലേക്ക് നല്ല connectivity മെട്രോക്ക് ഉണ്ട്.
7.നേരത്തെ ബുക്ക് ചെയ്താൽ കുറഞ്ഞ കാശിനു ഫ്ലൈറ്റ് ടിക്കറ്റ് കിട്ടും. ട്രയിനിനെ അപേക്ഷിച്ച് വൻ സമായലാഭം. 3 മണിക്കൂർ കൊണ്ട് ബാംഗ്ലൂർ നിന്നും ഡൽഹി പിടിക്കാം.
8.താജ്മഹൽ വെള്ളിയാഴ്ച കാണാൻ സാധിക്കില്ല. സന്ദർശന നിയത്രണമുണ്ട്.പ്രാർത്ഥനക്കു വേണ്ടി നാട്ടുകാർക്കു മാത്രം അന്നു മാറ്റി വെച്ചിട്ടുണ്ട്.
9.വാഗ ബോർഡർ കാണാൻ working day മാത്രം പോവുക. ശനി ,ഞായർ ദിവസങ്ങൾ നല്ല തിരക്ക് ആയിരിക്കും.
10. അക്ഷർധാം വൈകീട്ട് 7 മണിക്ക് ഉള്ള വാട്ടർ ഷോ കാണാൻ പറ്റുന്ന രീതിയിൽ പോവുക.
11.അക്ഷർധാം പോവുമ്പോൾ കയ്യിൽ ഒന്നും കൊണ്ടു പോവാതെ ഇരിക്കാൻ ശ്രദ്ധിക്കുക. അപ്പോൾ ലോക്കർ റൂമിന്റെ ആവശ്യം വരില്ല. അവിടുത്തെ Q അങ്ങിനെ ഒഴിവാക്കാം.
12. താജ്മഹൽ രാവിലെ നേരത്തെ തന്നെ പോവാൻ ശ്രദ്ധിക്കുക. തിരക്ക് ആപ്പോൾ കുറവായിരിക്കും.
13. ഭക്ഷണസാധനങ്ങൾ ASI യുടെ കീഴിലുള്ള സ്ഥലങ്ങളിൽ അനുവദനീയം അല്ല. വെള്ളം ഒഴികേയുള്ള വസ്തുക്കൾ വാഹനത്തിൽ വെച്ചു പോവുക.
14. പൗരാണിക നിർമിതികളിൽ guide നെ ഉപയോഗപ്പെടുത്തിയാൽ കാര്യങ്ങൾ മനസ്സിലാക്കി ആസ്വദിച്ചു യാത്ര ചെയ്യാം. അല്ലെങ്കിൽ അതു വെറും ഒരു കെട്ടിടം എന്ന രീതിയിൽ ആസ്വദിക്കേണ്ടി വരും.
15. പോകേണ്ട ഓരോ സ്ഥലത്തും എത്ര സമയമാണ് ചിലവഴിക്കാൻ വേണ്ടത് എന്നു ആദ്യമേ മനസ്സിലാക്കി വെക്കുക. തുടർന്ന് അവിടെ എത്തുമ്പോൾ തിരക്കിന്റെ അടിസ്‌ഥാനത്തിൽ പ്ലാനിൽ പുനഃക്രമീകരണങ്ങൾ നടത്തുക.
16.അമൃത്സറിലേക്ക് ഡൽഹിയിൽ നിന്നുമുള്ള യാത്ര രാത്രിയിൽ ആക്കിയാൽ സമായലാഭം ഉണ്ട്. ക്ഷീണം ഉണ്ടാവില്ല. ഞങ്ങൾ ട്രെയിനിൽ ആയിരുന്നു പോയത്.മടക്കവും അങ്ങിനെ തന്നെ.
17.ഡൽഹിയിൽ നിന്നും ആഗ്രയിലേക്കോ ,തിരിച്ചോ ഒരു തവണയെങ്കിലും Gathiman ട്രെയിൻ ഉപയോഗിക്കുക. ഇൻഡ്യയിലെ ഇപ്പോളത്തെ ഏറ്റവും വേഗം കൂടിയ ട്രെയിൻ ആണ്. വൃത്തിയും വെടിപ്പുമുള്ള ട്രെയിൻ എന്നു പറയാം.
18.Uber/Ola തുടങ്ങിയ ടാക്സികൾ പരമാവധി ഉപയോഗപ്പെടുത്തുന്നത് ആണ് പുറമേ നിന്നും വണ്ടി വിളിക്കുന്നതിലും ലാഭവും സുരക്ഷയും.
19. രാഷ്‌ട്രപതി ഭവൻ കാണാൻ അവരുടെ website പോയി നേരത്തെ ബുക്ക് ചെയ്യുക.
20. ഓരോ സ്ഥലത്തും ഉള്ള നല്ല റെസ്റ്റോറന്റ് ,ഭക്ഷണ വിഭവങ്ങൾ തുടങ്ങിയവ നേരത്തെ മനസിലാക്കി വെക്കുക. ആഗ്രയിലെ പാഞ്ചി പേദ, ഡൽഹിയിലെ കരിം ഹോട്ടൽ തുടങ്ങിയവയുടെ ലിസ്റ്റ് പോകുന്നതിനു മുൻപ് തന്നെ സ്വന്തം താത്പര്യം അനുസരിച്ച് ഉണ്ടാക്കുക.
ഞങ്ങളുടെ യാത്ര തുടങ്ങിയത് ഒരു തിങ്കളാഴ്ച രാത്രിയായിരുന്നു.തിരിച്ചു ഞായറാഴ്ച വരുന്ന രീതിയിൽ കാര്യങ്ങൾ
January 12, 2019 at 5:14 pm
നല്ല tips ആണ് അല്ലോ …… ഇനി ആരെങ്കിലും ഡൽഹി പോകാൻ പ്ലാൻ ഇടുക അന്നെകിൽ ഈ blog കാണിച്ച് കൊടുത്ത മതി അല്ലെ……. 👌👌👌👌👍👍
LikeLiked by 1 person
January 13, 2019 at 2:40 pm
ഇതു ചെറുത് .വലുതായി ഉള്ളത് പതിയെ പോസ്റ്റാം എന്നു കരുതുന്നു.
LikeLiked by 1 person
January 13, 2019 at 4:01 pm
ഓ ആയിക്കോട്ടെ……. Bst of luck…..👍👍
LikeLiked by 1 person