ടെലസ്കോപ്പ് ആണല്ലോ ഇപ്പോഴത്തെ താരം!!!
ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയാണ് പ്രിയദർശന്‍റെ കുഞ്ഞാലി മരക്കാർ പോസ്റ്റർ കടന്നു വന്നത്. പല ചോദ്യങ്ങൾളും ഉയർന്നത് കുഞ്ഞാലി മരക്കരുടെ കയ്യിലെ ടെലസ്കോപ്പിനെ ചുറ്റി പറ്റി തന്നെ.
AD 1608ൽ മാത്രം കണ്ടുപിടിച്ച ടെലസ്കോപ്പ് എങ്ങിനെ AD 1500 കളിൽ ജീവിച്ചിരുന്ന കുഞ്ഞാലിമരക്കാരുടെ കഥ പറയുന്ന സിനിമയിൽ എങ്ങിനെ കാണിക്കും എന്നതാണ് പ്രധാന ചോദ്യം. മരയ്ക്കരുടെ കഥാപാത്രം ടെലസ്കോപ്പ് ഉപയോഗിച്ചപ്പോൾ തുറന്നു പിടിച്ച ഇടംകണ്ണിനെ കുറിച്ചും കുറെ ചർച്ചകൾ കണ്ടു. മരയ്ക്കാരുടെ വസ്ത്ര ധാരണം വേറെ ഒരു വിഷയം. ഇതിൽ നമുക്ക് ടെലസ്കോപ്പ് ചരിത്രം തന്നെ വിശകലനം ചെയ്യാം. ഈ ടെലസ്കോപിന്‍റെ ചരിത്രം ഇപ്പോള്‍ പറയുന്നത് പോലെ AD 1608 ൽ നിന്നു തുടങ്ങണോ , അതോ കല്ലിൽ കൊത്തി വെച്ച തെളിവായി നിലനിൽക്കുന്ന AD 1200 ൽ നിന്നും തുടങ്ങാണോ?
കുഞ്ഞാലി മരയ്ക്കാർ എന്നു പറയുമ്പോൾ, നമ്മൾ ഓർക്കേണ്ടതു ഒന്നല്ല നാലു പേരെയാണ്.1500 മുതൽ 1600 വരെയുള്ള കാലഘട്ടത്തിൽ മൊത്തം 4 കുഞ്ഞാലി മരയ്ക്കാമാരാണ് ജീവിച്ചിരുന്നത്. ഇതിനിടയിൽ പോർട്ടുഗീസുകാർ കടന്നു വന്നു!!! യുദ്ധങ്ങൾ പലത് നടന്നു!!! കോട്ട കോതളങ്ങൾ പലതും ഉയർന്നു!!! പലതും തകർന്നു വീണു!!! കുഞ്ഞാലി മരയ്ക്കാരുമായി സാമൂതിരി ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു!!!1498 ൽ വാസ്‌ഗോഡിഗാമ കച്ചവടത്തിനു സാമൂതിരിയുടെ കോഴിക്കോട് കപ്പലിറങ്ങി. അവരുടെ കയ്യിലിരിപ്പു മനസ്സിലാക്കിയ സാമൂതിരി 1500 ൽ തന്നെ സ്ഥലം വിട്ടോളോൻ ഉള്ള തിട്ടൂരവും കൊടുത്തു. തുടർന്ന് അവർ കൊച്ചി രാജാവുമായി അടുത്തു. അതു എത്തി ചേർന്നത് സാമൂതിരിയുടെ കൊച്ചി പെരുമ്പടവ് സ്വരൂപം ആക്രമണത്തിൽ ആണ്. കൊച്ചി രാജാവിനെ സഹായിക്കാൻ പോർച്ചുഗീസ്കാർ ഇറങ്ങി. അങ്ങിനെ ഒരു വശത്ത് യുദ്ധങ്ങൾ കെങ്കേമമായി നടന്നു. ഇതിനിടയിൽ കേരളത്തിൽ കോട്ടകൾ പലതും നിർമ്മിച്ചക്കപ്പെട്ടു. യുദ്ധകാഹളങ്ങൾ ഉയർന്നതു കോട്ടയ്ക്ക് ചുറ്റുമായിരുന്നു.കുറെ കൂടി വ്യക്തമാക്കിയാൽ കോട്ടയ്ക്ക് വേണ്ടി തന്നെ ആയിരുന്നു. കൊച്ചിയിലെ മാനുവൽ കോട്ട, കണ്ണൂരെ അഞ്ചലോസ് കോട്ട,കോഴിക്കോട്ടെ ചാലിയം കോട്ട, മരക്കാർ കോട്ട അങ്ങിനെ കേരളത്തിൽ കോട്ടകൾ പലതും ഉയർന്നു. അധികാര പ്രാമാന്ന്യത്തിനു കോട്ടകൾ അവശ്യ ഘടകമായി മാറി. 1600 ൽ അവസാനത്തെ കുഞ്ഞാലി മരയ്ക്കാറെ പോർട്ടുഗീസുകാർ തൂക്കിലേറ്റി. ചുരുക്കത്തിൽ 1500നും 1600 നു ഇടയിലാണ് കുഞ്ഞാലി മരയ്ക്കാർമാരുടെ കാലഘട്ടം.
ഇങ്ങിനെ ലോകത്തിന്റെ ഒരു വശത്തു സുഗന്ധവിളകളുടെ വ്യാപാരത്തിനായുള്ള യുദ്ധം നടക്കുമ്പോൾ, മറുവശത്ത് മറ്റുചില സംഭവങ്ങൾ നടക്കുന്നുണ്ടായിരുന്നു.കൃത്യമായി പറഞ്ഞാൽ പോർട്ടുഗീസുകാരുടെ നാട്ടിൽ നിന്നും 2000 km അപ്പുറം നേതർലാൻഡിൽ ( ഡച്ചുകാരുടെ നാട്ടില്‍) ആണ് ഇപ്പോൾ നമ്മൾ നിൽക്കുന്നത്. 1608 ൽ ടെലസ്കോപ്പ് കണ്ടു പിടിച്ചതിനുള്ള പേറ്റന്റ് കിട്ടാനുള്ള അപേക്ഷ കൊടുത്തു ഇവിടെയുള്ള ഹാൻസ് ലിപ്പേർഷെ എന്ന വ്യക്തി.1609 ൽ ഇതു കേട്ടറിഞ്ഞ ഗലീലിയോ സ്വന്തമായി ഒരു ടെലിസ്കോപ് നിർമ്മിച്ചു വാനനിരീക്ഷണം നടത്തി കൊണ്ടിരുന്നു. നമ്മുടെ വിഷയത്തിലേക്ക് തന്നെ വരാം. 1608 ൽ പേറ്റന്റ് എടുക്കാൻ ശ്രമിച്ച വസ്തു 1500കളിൽ ജീവിച്ചിരുന്ന നാവികൻ ഉപയോഗിക്കുമോ???
നമുക്ക് 1498 ൽ ഒരു പോര്ട്ടുഗീസുകാരന്‍ കാപ്പാട് കടപ്പുറത്ത് തുടങ്ങിയ കഥ ഇപ്പോൾ എത്തി നിൽക്കുന്നത് 1608 ലെ ഒരു ഡച്ചുകാരന്‍റെ പേറ്റന്റ് വിവരത്തില്‍ ആണ്. നമുക്ക് അല്പം കൂടി പിന്നോട് നടക്കാം. ഡല്‍ഹി ഭരിച്ചിരുന്ന അലവുദ്ധീൻഗിൽജിയുടെ കാലത്തേക്ക് പോവാം. മംഗോളുകളെ തകർത്ത ശേഷം ഗിൽജിയുടെ പടനായകൻ മാലിക് ഗഫൂർ ഭാരതത്തിന്‍റെ തെക്കോട്ട് സമ്പത്ത് തേടിയുള്ള ഉള്ള യാത്ര തുടങ്ങി.(പുള്ളിയെ സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് സിനിമയിൽ വ്യക്തിമായി കാണിച്ചിട്ടുണ്ട്).മാലിക് ഗഫൂറിന്‍റെ ആ പടയോട്ടത്തിൽ യാദവന്മാരും, കകതീയരും, ഹൊയ്സാലരും , പാണ്ഡ്യരും വിയർത്തു. AD 1311 ലാണ് അലവുദ്ധീൻ ഗിൽജിയുടെ പടനായകൻ ഹൊയ്സാലരുടെ സാമ്രാജ്യം കൊള്ള അടിക്കുന്നത്. അമൂല്യമായ സമ്പത്തുമായാണ് മാലിക് ഗഫൂർ ഡൽഹിക്ക് മടങ്ങിയത്.
മാലിക് ഗഫൂര്‍ കൊള്ളയടിച്ച സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങൾ ഇന്നും നമുക്ക് കാണാം. കർണാടകയിൽ ആണ്, കൃത്യമായി പറഞ്ഞാൽ ഹംപിയിലാണ് ഈ സ്ഥലം. കര്‍ണാടകയില്‍ ബേലൂർ , ഹലീബീഡ്,ഹമ്പി എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളില്‍ ആണ് പ്രധാനമായും ഹൊയ്സാല ശില്‍പകല കാണാൻ ഉള്ളത്. ഹസ്സന് അടുത്തു ഉള്ള ഹൊയ്സാല/കേശവ ക്ഷേത്രങ്ങൾ നിർമിച്ചത് 1100-1200 നും ഇടയിൽ ഉള്ള കാലഘട്ടത്തിൽ ആണ്.അതായത് ടെലസ്കോപ്പിന് പേറ്റന്റ് എടുക്കുന്നതിനു 400 കൊല്ലം മുൻപ് ബാംഗ്ലൂരിൽ നിന്നും നിന്നും 200 കിലോമീറ്റർ മാത്രമേ ഹലീബീഡിലേക്ക് ഉള്ളൂ..
കല്ലില്‍ കവിത രചിച്ച നഗരമാണ് ഹലെബീട് എന്ന് പറയാം. നമ്മുടെ സാംസ്‌കാരിക മഹിമയെ കുറിച്ച് പല അത്ഭുത കാഴ്ചകളും ഇപ്പോഴും സമ്മാനിക്കുന്ന നാടാണ് ഇവിടം. അവിടെ ഉള്ള പല നിർമ്മിതികൾ ഒന്നാണ് ‘ദൂരദര്‍ശിനി പോലുള്ള ഒരു ഉപകരണത്തിൽ അകലങ്ങളിലേക്ക് നോക്കുന്ന ഈ വനിതാ ശിൽപ്പം’. സംഭവം അങ്ങിനെയാണ് ഈ ശില്‍പം കണ്ടപ്പോള്‍ എനിക്ക് മനസ്സിലായത് . എനിക്ക്(akkoli.com) വിശദീകരിച്ചു തന്നെ ഗൈഡും അങ്ങിനെ തന്നെയാണ് പറഞ്ഞത്. നിങ്ങളും ഒന്ന് സൂക്ഷിച്ചു നോക്കൂ !!!! തോന്നുന്നില്ലേ?
ഏതു രാജ്യക്കാർ ഉപയോഗിച്ച വസ്തുവാണ് ഈ ദൂരദര്‍ശിനി എന്നൊന്നും പറയാൻ ആവില്ല. കാരണം ഈ പ്രതിമകൾ ഇപ്പോഴും ഒരു പാട് രഹസ്യങ്ങൾ നമ്മോടു പറയാതെ ഒളിക്കുന്നുണ്ട്. ജപ്പാൻകാർ ഉപയോഗിക്കുന്ന വിശറിയും, ഇന്ത്യയിൽ കാണാത്ത ജിറാഫും,അന്നു ഇൻഡ്യയിൽ ഉപയോഗം ഇല്ലാത്ത ചോളവും,വ്യത്യസ്ത കേശാലങ്കാര പ്രയോഗങ്ങളും എല്ലാം ഹൊയ്സാലയ ശിൽപ്പകലയിൽ കയറി വരാൻ കാരണം എന്താവും ? പല രാജ്യങ്ങളും സന്ദര്‍ച്ചു വരുന്ന സഞ്ചാരികളുടെ ഒരു നിര തന്നെ ഹൊയ്സാല രാജ്യവംശത്തിന്‍റെ പ്രതാപ കാലത്തിനു നമ്മോടു പറയാന്‍ ഉണ്ട് !!!!!! സ്വാഭാവികമായും അവരെ തന്നെ നമുക്ക് സംശയിക്കാം……
അപ്പോൾ ഒരു ചോദ്യം ബാക്കി നിൽക്കുന്നു!!!!!!!
നമുക്ക് ഈ ടെലസ്കോപിന്‍റെ ചരിത്രം 1608 ൽ നിന്നും തുടങ്ങണോ , അതോ 1200 ന്‍റെയും പിന്നിൽ നിന്നു തുടങ്ങാണോ??
Leave a Reply