ദാവൂദ് ഇബാഹിം, ഹാജി മസ്താൻ ,കരിം ലാല , വരധരാജ മുതലിയാർ, ചോട്ടാ രാജൻ തുടങ്ങിയ സ്രാവുകൾ കൊണ്ട് സമ്പന്നമായ ബോംബെ അധോലോകത്തെ മലയാളി സാന്നിധ്യം . അങ്ങിനെ പറയാം രാജൻ മഹാദേവൻ നായറെ കുറിച്ച് .ഇന്ത്യയിലെ ശക്തരായിരുന്ന 10 അധോലോക നായകരുടെ ലിസ്റ്റ് എടുത്താൽ ബഡാ രാജനും ആ പട്ടികയിൽ ഉണ്ടാവും !!!!!
ഇന്നു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അധോലോക നായകന്‍ രാജന്‍ സദാശിവ നിഖലഞ്ഞേ “ചോട്ടാ രാജന്‍” എന്നറിയപെടാന്‍ കാരണം “ബഡാ” ആയി മറ്റൊരു രാജന്‍ ഉണ്ടായിരുന്നതിനാലാണ്- രാജൻ മഹാദേവൻ നായർ . D Company യുടെ അധോലോകരാജാവ് ദാവൂദ് ഇബ്രാഹിമിന്റെ പടയോട്ടത്തിൽ മോശമല്ലാത്തൊരു പങ്ക് ബഡാ രാജനും വഹിച്ചിട്ടുണ്ട്. ബോംബയിലെ first shoot-out in court നടത്തിയത് ബഡാ രാജന്‍ ആയിരുന്നു.
ടി ദാമോദരൻ മാഷിന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്തു 1991 ൽ ഇറക്കിയ മോഹൻ ലാൽ പടമായ “അഭിമന്യു ” ബഡാ രാജനെ അധികരിച്ച് എടുത്തത് ആണ് എന്നൊരു വാർത്ത ഉണ്ടായിരുന്നു . പടം വിജയമായിരുന്നെങ്ങിലും ബഡാ രാജന്റെ ജീവിതവുമായി ആ പടത്തിനു വലിയ ബന്ധം ഒന്നുമില്ലായിരുന്നു – മലയാളി ബന്ധം ഒഴികെ .
മലയാളി കുടുംബത്തിൽ ബോംബെയിലെ തിലക് നഗറിൽ ആയിരുന്നു രാജന്‍റെ ജനനവും വളര്‍ച്ചയും. ജീവിതത്തിന്‍റെ ആദ്യ കാലത്ത് രാജനെ നമുക്ക് കാണാനാവുക താനെയിലെ ഹിന്ദുസ്ഥാന്‍ അപ്പരേല്‍ ഫാക്ടറിയിലെ തയ്യല്‍ക്കരന്‍ ആയിട്ടാണ്. ഒരു സാധരണ ജീവിതം ആയിരുന്നു രാജന്‍റെതു എന്നു തന്നെപറയാം. ഇതിനിടയില്‍ രാജന്‍ ഒരു പ്രണയത്തില്‍ പെട്ടു. പ്രണയിനിയുടെ ജന്മദിനത്തില്‍ ഗിഫ്റ്റ് വാങ്ങാന്‍ അഡ്വാന്‍സ് ശബളം ചോദിച്ച രാജനെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥന്‍ പരിഹസിച്ചു. കുപിതനായ രാജന്‍ അവിടെ ഉണ്ടായിരുന്ന ടൈപ്പ് രൈട്ടെര്‍ എടുത്തു കൊണ്ട് പോയി ചോര്‍ ബസാരില്‍ വിറ്റു ,കാമുകിക്ക് ഗിഫ്റ്റ് വാങ്ങി കൊടുത്തു. രാജന്‍റെ ജീവിതത്തിന്റെ ദിശ മാറിയ സംഭവം ആയിരുന്നത്. തയ്യല്‍ ജോലി വിട്ടു FULLTIME മോഷണതിലേക്ക് രാജന്‍ കടന്നു .ദിവസേന 14 മണിക്കൂര്‍ പണിയെടുത്തു 40 -50 രൂപ കിട്ടുന്നതിലും നല്ലത് ആഴ്ചയില്‍ രണ്ടു Type Writer മോഷിട്ടിച്ചു വിറ്റ് 400 രൂപ നേടുന്നതാണന്നു രാജന്‍ തീരുമാനിച്ചു.ഇതിനിടയില്‍ രാജന്‍ പോലീസ് പിടിയില്‍ പെട്ടു.
തിരിച്ചു വന്ന രാജൻറെ അധോലോകത്തെ വളർച്ചയുടെ ആദ്യ ഘട്ടം അക്കാലത്തെ മറ്റേതൊരു ഗുണ്ടയും പോലെ ,തിയേറ്ററിൽ ബ്ലാക്കിൽ ടിക്കറ്റ് വിൽക്കൽ തന്നെയായിരുന്നു- sahakar cinema അതായിരുന്നു തിയേറ്ററിന്റെ പേര്. അടുത്ത മൂന്ന് നാല് ദിവസത്തേക്ക് വരെയുള്ള ടിക്കറ്റ് തിയേറ്ററിൽ കിട്ടാനില്ലാത്ത അവസ്ഥ ഉണ്ടായിരുന്നു.അതിനാൽ തന്നെ പടം കാണാൻ താല്പര്യം ഉള്ളവര്‍ക്ക് ശരണം രാജനും കൂട്ടാളികളെയും തന്നെയായി മാറി. സമീപ പ്രദേശമായ Odeon ഏരിയ ഏറ്റെടുത്തു ആയിരുന്നു തുടർന്ന് രാജന്‍ ബിസിനസ് വ്യാപിപ്പിച്ചത്. Odeon ഏരിയ നിയത്രിച്ചിരുന്ന ചന്ദുവിനെ 50-50 percentage scheme മിൽ സമീപിക്കുകയും , തുടർന്ന് അവിടെ കടന്നു കൂടിയ ശേഷം, പ്രശ്നം ഉണ്ടാക്കി മൊത്തമായി നിയന്ത്രണം ഏറ്റു എടുക്കുകയുമായിരുന്നു .
അപ്പോഴേക്കും നമ്മുടെ രാജൻ സ്വന്തമായി ഒരു ഗാങ്ങ് ഉണ്ടാക്കിയിരുന്നു. അതിലെ രണ്ടാമൻ ആണ് ഇന്നത്തെ “ചോട്ടാ രാജൻ “. സ്വാഭാവികമായും ഒന്നാമനായ “രാജൻ മഹാദേവൻ നായർ” അറിയപെട്ടത് “ബഡാ രാജൻ ” എന്ന് തന്നെ .രാജൻറെ വളര്ച്ചയുടെ അടുത്ത ഘട്ടം ഹഫ്ത പിരിക്കലും , ഭുമിയിടപാടുകളിലെയും/ പണമിടപാടുകളിലെ മധ്യസ്ഥം പറയലും തന്നെ.1970-85 കാലഘട്ടത്തിലെ ഗുണ്ടകളുടെ സാദാരണ വളർച്ചപാത അങ്ങിനെ തന്നെയായിരുന്നു .രാജൻറെ വളർച്ച Ghatkopar East കേന്ദ്രമായി പ്രവർത്തിച്ച Yashwant Jadhav നെ പ്രകൊപിച്ചു.1981-1983 കാലഘട്ടത്തിൽ ഈ രണ്ടു ഗാങ്ങ്കൾക്കിടയിൽ ജീവൻ പൊലിഞ്ഞത് 7 പേര്ക്ക് ആണ് .എന്നാൽ വരദ രാജ് മുതലിയാരുടെ സഹായത്തോടെ ബഡാരാജൻ ജാധവിനെ ഒതുക്കി
ഹാജി മസ്താൻ ,കരിം ലാല , വരധരാജ മുതലിയാർ എന്നീ മൂന്ന് പേരുടെ കൈവെള്ളയിൽ ആയിരുന്നു ഒരു നീണ്ട കാലം ബോംബെ. പോലീസ് ഓഫീസർ ആയിരുന്ന Y.C.Pawar വരദരാജ് മുതലിയാരെ 1980 കളില്‍ ബോംബയിൽ നിന്നും മദ്രാസിലേക്ക് തുരത്തി . മുതലിയാരുടെ കള്ളകടത്തിനും ,കള്ളുകച്ചവടത്തിനും ബഡാ രാജൻ സംരക്ഷണം കൊടുക്കരുണ്ടായിരുന്നു . അതിനാൽ തന്നെ മുതലിയാർ മദ്രാസിലേക്ക് പറിച്ചു നടപെട്ടപ്പോൾ ,അത് ഉപകരിക്കപെട്ടത് ബഡാരാജനും സാധു ഷെട്ടിക്കും കൂടി ആയിരുന്നു .Chembur അങ്ങിനെ രാജൻറെ നിയത്രണത്തിൽ ആയിതീർന്നു.പതുക്കെ ആ നിയന്ത്രണം Ghatkopar East വരെ വളര്‍ന്നു.
ഇബ്രഹിം കാസ്കര്‍ എന്ന പോലീസ്സുകാരന്‍റെ മക്കള്‍ അധോലോകത്തില്‍ വളര്‍ന്നു വന്നത് ഇതേ കാലഘട്ടത്തില്‍ ആയിരുന്നു.ഹാജിമാസ്തന്‍ ഇടപെട്ടു പത്താന്‍മാരും ഇബ്രഹിം കാസ്കരിന്റെ മക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒതുക്കിതീര്‍ത്തിരുന്നു.പക്ഷെ ഹാജിമാസ്തന്‍റെ സമാധാന ഉടമ്പടി ഒരിടകാലത്തേക്ക് മാത്രമേ ഉപകരിച്ചുള്ളൂ. ഇബ്രഹിം കാസ്കരിന്റെ മക്കളുടെ വളര്‍ച്ച, 1950 മുതല്‍ 1970 വരെയുള്ള കാലം ബോംബെ ഭരിച്ച പത്താന്മാര്‍ക്ക് താങ്ങാന്‍ ആവുന്നതിലും അധികമായിരുന്നു. അതിനാല്‍ തന്നെ ഇബ്രഹിം കാസ്കരുടെ മൂത്ത രണ്ടു മക്കളെയും ഒറ്റ ദിവസം തീര്‍ക്കാന്‍ പത്താന്‍ ഗാങ്ങിലെ Amirzada യും Alamzeb യും തീരുമാനിച്ചു.അവര്‍ ആ ജോലി മനോഹര്‍ സുര്‍വെ എന്ന വാടക കൊലയാളിയെ ഏല്പിച്ചു. കാസ്കര്‍ സഹോദരന്മാരിലെ മൂത്തപുത്രനായ ശാബിര്‍നെ അവര്‍ തീര്‍ത്തു. എന്നാല്‍ ഇബ്രാഹിമിന്റെ രണ്ടാമത്തെ പുത്രന്‍ കഷിട്ടിച്ചു രക്ഷപെട്ടു.അതോടെ Amirzada കൊല്ലെപെടെണ്ടത് കാസ്കരുടെ കുടുംബത്തിനും നിലനില്പ്പിന്റെ ആവശ്യം ആയി മാറി.പത്താന്മാരുമായി നേരിട്ടു ഏറ്റുമുട്ടാതെ ജോലി വാടക കൊലയാളിയായ ബഡാ രാജനെ അവര്‍ ഏല്‍പ്പിച്ചു. എന്നാല്‍ അതിനിടയില്‍ Amirzada യെ പോലീസ് പിടികൂടി. Amirzada യെ കോടതിയില്‍ വച്ചു തന്നെ തീര്‍ക്കാനായിരുന്നു ബഡാ രാജന്‍റെ തീരുമാനം. David Pardesi എന്ന Thilak nagar ലെ സ്വന്തമായി ആരും ഇല്ലാത്ത ഒരു പയ്യനെ രാജന്‍ കൃത്യത്തിനു ഉപയോഗപെടുത്താന്‍ തീരുമാനിച്ചു.രാജന്‍ Pardesiയെ Ulwa ഗ്രാമത്തില്‍ കൊണ്ടു പോയി പരിശീലനം കൊടുത്തു-തോക്ക് ഉപയോഗിക്കാന്‍ അടക്കം. രാജന്‍ പ്ലാന്‍ ചെയ്ത പോലെ പോലീസ്ന്റെ മുന്നില്‍ തന്നെ കോടതിയില്‍ വച്ചു Amirzadaയെ കൊലപെടുത്തി. ഇതു പോലെ ഒരു സംഭവം ബോംബെ ഗാങ്ങ് വാറില്‍ അത് വരെ നടന്നിട്ടിലായിരുന്നു. ബോംബയിലെ അധോലോക സമവാക്യങ്ങള്‍ മാറിമറഞ്ഞു.ഈ സംഭവത്തോടെ മാമൂലി കള്ളകടത്തുകാരന്‍ ആയിരുന്ന ഇബ്രാഹിമിന്‍റെ രണ്ടാമത്തെ പുത്രന്‍ ബോംബെയിലെ ഡോണ്‍ ആയി വളര്‍ന്നു- ദാവൂദ് ഇബ്രാഹിം കാസ്കര്‍.
ഈ സംഭവം ബഡാ രാജനും ബോംബെ അധോലോകത്ത് മേല്‍വിലാസം ഉണ്ടാക്കി കൊടുത്തു. എന്നാല്‍ ഈ മേല്‍വിലാസം കൊണ്ടു ബഡാ രാജന് വലിയ ഗുണം ഒന്നും ഉണ്ടായില്ല എന്നു തന്നെ പറയാം.-രാജന് വെറും 15 ദിവസത്തെക്കു മാത്രം ഉപയോഗക്കപ്പെട്ട മേല്‍വിലാസം.Pardesi പിടിക്കപെട്ടെന്നു മാത്രമല്ല , രാജന്റെയും ,ദാവൂദിന്റെയും പേരുകള്‍ പോലീസിനു പറഞ്ഞും കൊടുത്തു. ശേഷം ചിന്ത്യം- രണ്ടു പേരും ജയിലറക്കു ഉള്ളിലായി.
അതോടെ ബഡാരാജനെ കൊല്ലേണ്ടത് പത്താന്മാരുടെയും കരിം ലാലയുടെയും ആവശ്യം ആയി മാറി. ഒരു വാടക കൊലയാളിയെ രാജനു വേണ്ടി അവര്‍ കണ്ടെത്തി.-അബ്ദുല്‍ കുഞ്ഞു. അബ്ദുല്‍ കുഞ്ഞു രാജന്‍റെ ഗാങ്ങിലെ പഴയ മെമ്പര്‍ ആയിരുന്നു. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ അവര്‍ വേര്‍പിരിഞ്ഞു. എന്നാല്‍ രാജന്‍റെ പഴയ പ്രണയിനിയെ അബ്ദുല്‍ കുഞ്ഞു വിവാഹം ചെയ്തു. അതോടെ അവരുടെ വൈര്യം കൂടി. ഇതിനിടയില്‍ 1979 NATIONAL SECURITIES ACT പ്രകാരം അബ്ദുള്‍ കുഞ്ഞു ജയിലിലായി. രാജന്‍ കിട്ടിയ അവസരത്തില്‍ അബ്ദുല്‍ കുഞ്ഞിന്‍റെ ഗാങ്ങിനെ തകര്‍ത്തു.അതിനു പുറമേ പഴയ പ്രണയിനിയെ തട്ടി കൊണ്ടു പോകാനും ഒരു ശ്രമവും നടത്തി. കഥകള്‍ അറിഞ്ഞു ജയില്‍ ചാടി വന്ന അബ്ദുല്‍ കുഞ്ഞു തന്നെയാണ് രാജനു പറ്റിയ കൊലപാതകി എന്നു പത്തന്മാര്‍ തീരുമാനിച്ചു.എന്നാല്‍ അബ്ദുള്‍ കുഞ്ഞുനു രാജനെ കൊന്നു വീണ്ടും ജയിലില്‍ പോയി കിടക്കാന്‍ താല്പര്യം ഇല്ലായിരുന്നു. അതു കൊണ്ടു തന്നെ റിക്ഷവാല ആയിരുന്ന ചന്ദ്രശേകര്‍ സഫലികക്കു Rs. 50000 ഓഫര്‍ ചെയ്തു രാജന്‍റെ കാര്യത്തില്‍ ഒരു തീരുമാനം ആക്കാന്‍ അബ്ദുള്‍ കുഞ്ഞു നിശ്ചയിച്ചു. Amirzadaയുടെ അനുഭവം വന്‍ നാണകേടു ആയതുകൊണ്ട് ബോംബെ പോലീസ് രാജന്‍റെ കേസ് നടക്കുമ്പോള്‍ കോടതിയില്‍ വന്‍ സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ നേവി യൂണിഫോറത്തില്‍ കോടതിയില്‍ വന്ന ചന്ദ്രശേകര്‍ പോലീസ് വാനില്‍ കയറുക ആയിരുന്ന ബഡാരാജനെ പോയിന്റ് ബ്ലാങ്കില്‍ തന്നെ തീര്‍ത്തു.
അങ്ങിനെ ബോംബയിലെ first shoot-out in court നടപ്പിലാക്കിയ അധോലോക നായകന്‍ മറ്റൊരു court shoot-out ല്‍ തന്നെ മണ്‍മറഞ്ഞതു കാലത്തിന്റെ കാവ്യ നീതിയായി……
Leave a Reply