അടുത്തിടെയാണ് ജയ്പൂര്‍,ജോധ്പൂര്‍,അജ്മീര്‍ ദര്‍ഗ്ഗ,പുഷ്കര്‍,ജൈസല്മീര്‍,തനോദ് മാത, ലോങ്ങേവാല തുടങ്ങിയ രാജസ്ഥാനിലെ ചരിത്ര വീഥികളിലൂടെ 10 ദിവസം നീണ്ട ഒരു സംഭവബഹുലമായ ഒരു യാത്ര ചെയ്യാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചത്. . ഇതില്‍ നിന്നും ലോങ്ങവാല അനുഭവമാണ് ഇവിടെ പങ്കു വെക്കമാന്നു കരുതുന്നത്.
രാജസ്ഥാനിലെ പ്രമുഖ സഞ്ചരകേന്ദ്രമായ ജയ്സല്മീരിനടുത്താണ് ലോങ്ങേവാല എന്ന യുദ്ധഭൂമി. ധീരതയുടെയും, ത്യാഗത്തിന്‍റെയും ഒരു പാടു കഥകള്‍ ഓരോ മണ്‍തരിയിലും രേഖപെടുത്തിയ രണഭൂമിയാണ് ലോങ്ങവാല എന്നു പറയാം.തനോദ് മാതയും സമീപം തന്നെ.സമീപമെന്നു പറഞ്ഞാന്‍ ഒരു മണിക്കൂര്‍ യാത്രയുടെ ദൂരം മാത്രം.രാജസ്ഥാനിലെ സുവര്‍ണ്ണ നഗരമായ ജൈസല്മീര്‍ സ്വദേശി-വിദേശി യാത്രികരുടെ പറുദീസ ആണെങ്കിലും തനോദ് മാതയിലേക്കും ലോങ്ങവാലയിലേക്കും വളരെ കുറച്ചു പേരെ പോവാറുള്ളൂ.
ഞങ്ങളുടെ ലക്ഷ്യം “Battle of Longewala (4–7 December 1971)” നടന്ന ലോങ്ങവാല ആയിരുന്നു. Jaisalmer നിന്നും Ramgarh വഴി Tanot Mata യില്‍ പോവുക .തുടര്‍ന്നു Longewala. അതിനു ശേഷം Ramgarh വഴി തന്നെ Jaisalmer ലേക്ക് തിരിച്ചു പോവുക.അതായിരുന്നു ഞങ്ങളുടെ യാത്രയുടെ മാര്‍ഗ്ഗരേഖ. ജൈസല്മീരില്‍ നിന്നും തനോദ് ലേക്ക് ഏകദേശം 120 കിലോമീറ്റര്‍ ഉണ്ട്. തനോദ് മാതയിൽ നിന്നും ലോങ്ങവാലയിലേക്ക് 40 കിലോമീറ്റര്‍ കാണും.
രാവിലെ 6 മണിക്ക് ജൈസല്മീരില്‍ നിന്നും തുടങ്ങിയ ഞങ്ങളുടെ യാത്ര 9 മണിയോട് കൂടി തനോദ് എത്തിചേർന്നു. ഭാരതത്തിന്‍റെ അഭിമാനമായ Border Security Force (BSF) നേരിട്ട് നടത്തുന്ന ആരാധനാലയമാണ് തനോദില്‍ പ്രധാനമായും നമുക്ക് കാണാനുള്ളത്. അവര്‍ ക്ഷേത്രം ഏറ്റു എടുത്തു നടത്തുന്നതിനു പിന്നിലുള്ള ചരിത്ര പാശ്ചാത്തലം ഇന്‍ഡോ –പാകിസ്ഥാന്‍ യുദ്ധത്തില്‍ (1965) നിന്നാണ്. തങ്ങളുടെ അതിർത്തി പ്രദേശത്ത് കിടക്കുന്ന തനോദ് മാതയാണ് ഭാരതത്തെ ഭയപെടുത്താന്‍ പോന്ന ഒരു ആക്രമണത്തിനു പറ്റിയ ഇടം എന്നു തീരുമാനിച്ച പാക്കിസ്ഥാനു, പക്ഷെ ആ അവസരം മുതലാക്കാനായില്ല. അവർ ലക്ഷ്യം വച്ച് അയച്ച ബോംബുകൾ ഒന്നുംതന്നെ പൊട്ടിയില്ല എന്നു മാത്രമല്ല അവിടെ മ്യൂസിയ ത്തിൽ ഇന്നും നമുക്ക് ഇവ കാണുകയും ചെയ്യാം. 1965 യുദ്ധത്തോടെ തന്നെ അവിടുത്തെ ക്ഷേത്രം BSF ഏറ്റെടുത്തു. ഇന്നും അവരു തന്നെയാണ് ക്ഷേത്ര നടത്തിപ്പുകാർ. Mata Tanot Rai Trust Patron മാർ മൊത്തം IPS ഓഫീസിര്‍മാര്‍ ആണ് .കോമ്പൌണ്ടിൽ തന്നെ പീർ ബാബാ യുടെ കല്ലറയും ഉണ്ട്.
കമ്പൌണ്ടിനു പുറത്തു ആർമി യുടെ ഒരു ചെറു ഭക്ഷണശാലയുണ്ട് .അവിടെ മൊത്തം BSF കാര്‍ തന്നെയായിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ ആര്‍മിയുടെ ഏതോ ജനസമ്പര്‍ക്ക പരിപാടിയുടെ പ്രക്ഷേപണം TV യില്‍ നടക്കുന്നുണ്ടായിരുന്നു. BSF കാര്‍ മൊത്തം ആ കാഹളത്തില്‍ മുങ്ങിയിരിപ്പായിരുന്നു. ടൂറിസ്റ്റ് ആയി വരുന്നവരെ മാത്രമേ ആർമി സ്റ്റാഫ് അല്ലാതെ നമുക്ക് അവിടെ കാണാൻ പറ്റുഎന്ന് തന്നെ പറയാം . എന്നാല്‍ അന്നു അവിടെ അങ്ങിനെ ആരെയും ഞങ്ങള്‍ക്ക് കാണാനായില്ല.
BSF ന്‍റെ അനുവാദം കിട്ടിയാൽ Border Post BP609 നിർബന്ധം ആയി കാണേണ്ടത് തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ ഞങ്ങൾക്ക് അനുവാദം കിട്ടിയില്ല . മുന്‍പ് തനോദ് മാതയിലെ BSF ഓഫീസില്‍ നിന്നും അനുവാദം കൊടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജയ്സല്മീരില്‍ നിന്നും മാത്രമേ അനുവാദം കൊടുക്കുകയുള്ളൂ എന്ന BSF ന്‍റെ മറുപടി ഞങ്ങളെ തീര്‍ത്തും നിരാശരാക്കുക തന്നെ ചെയ്തതു.
ഞങ്ങളുടെ അടുത്ത ലക്ഷ്യം “Battle of Longewala (4–7 December 1971)” നടന്ന ലോങ്ങവാല ആയിരുന്നു. ലോങ്ങവാലയെ 35 ടാങ്കുകളോടെ അകമ്പടിയോടെ ആക്രമിച്ച 2,800 ഓളം വരുന്ന പാകിസ്ഥാന്‍ ആര്‍മിയെ 120 ഓളം മാത്രം വരുന്ന മേജര്‍ ചങപുരിയുടെ നേതൃത്തത്തിലുള്ള ഭാരതത്തിന്‍റെ ധീരപുത്രന്മാര്‍ പരാജയപെടുത്തിയത് ഭാരത്തിന്റെ യുദ്ധചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപെടുത്തിയ സംഭവമാണ്. അന്ന് നമുക്ക് പൊലിഞ്ഞതു 2 ധീരന്മാര്‍ ആയിരെന്നെങ്ങില്‍ പാകിസ്ഥാനു നഷ്ടം രേഖപെടുത്താവുന്നതില്‍ അധികം ആയിരുന്നു. 200 ല്‍ അധികം ജവാന്മാരെയാണ് പാകിസ്താന് നഷ്ട്ടമായത്. 1971 ല്‍ ഇറങ്ങിയ ബോര്‍ഡര്‍ സിനിമയുടെ പാശ്ചാത്തലമായ ലോങ്കിവാല യുദ്ധമായിരുന്നു.
നേരത്തെ വിവരിച്ചതുപോലെ തനോദ് മാതയിൽ നിന്നും ലോങ്ങവാലലേക്ക് 40km കാണും. റോഡ് പുനർനിർമാണം നടക്കുന്നത് കൊണ്ട് ഞങ്ങളുടെ യാത്രക്ക് 2 മണിക്കൂറിനടുത്ത് എടുത്തു. ശരിക്കും 1 മണിക്കൂറിന്റെ യാത്രയെ ഉള്ളൂ . ചുറ്റും കണ്ണെത്താദൂരത്തോളം മരുഭൂമി തന്നെയായിരുന്നു.രാജസ്ഥാനിൽ 10 ദിവസം കറങ്ങിയെങ്ങിലും മരുഭൂമി ശെരിക്കും കണ്ടത് ജൈസല്മര്‍, രാം ഗര്‍, തനോദ് മാത , ലോങ്ങവാല റൂട്ടിൽ ആയിരുന്നു.ലോങ്ങവാലയിലേക്കുള്ള വഴിയിൽ ആട് മേയ്ക്കുന്ന ആളുകളെ മാത്രമേ കണ്ടുള്ളൂ എന്നു പറയാം . ആർമി വാഹനങ്ങൾ അല്ലാതെ വേറെ വാഹനങ്ങളും അധികം കണ്ടില്ല . ആട് മേയക്കുന്നവർ പാകിസ്ഥാനിൽ നിന്നും വേലി ചാടി വരുന്നവരാണ് എന്നാന്നു ഞങ്ങളുടെ സാരഥിയായിരുന്ന ഭായി വിഷ്ണു ശർമ പറഞ്ഞത്!!!!! .ഇടക്ക് ആട്ടിടയന്മാരുടെ കുടിലുകളും കണ്ടു. പുല്ലുമേഞ്ഞ വൃത്തആകൃതി ആയിരുന്നു അവരുടെ വീടുകള്‍ക്ക്.
ലോങ്ങവാല എത്തിയെന്ന് അറിയിച്ചു കൊണ്ടു “45TF 95 RCC” ബോർഡ് കണ്ടപ്പോൾ സിനിമകളിൽ കണ്ടു മറന്ന പല സീനുകളും മുന്നിലേക്ക് മിന്നായം പോലെ വന്നു.” Death is lighter than a feather, Duty is heavy as a mountain ” എന്ന വാചകം അവിടെ വായിക്കുക കൂടി ആയപ്പോൾ രാജ്യസ്നേഹത്തിന്റെ പരകോടിയിൽ എത്തിയോ എന്നൊരു സന്ദേഹം. നാടിനു വേണ്ടി ഊണും, ഉറക്കവും, കുടുംബവും വെടിഞ്ഞു കാവൽ നിൽക്കുന്ന പോരാളികൾ തന്നെ നാടിന്‍റെ സുരക്ഷക്കായി നടത്തിയ വീരസാഹസിക കഥകൾ പറഞ്ഞു കേൾക്കുമ്പോൾ ആര്‍ക്കുമൊന്നു അഭിമാനം തോന്നിപോവും.ലോങ്ങവാലലെ ആർമി സ്റ്റാഫ് വളരെ ആവേശത്തോടെ തന്നെ ലോങ്ങേവാലയുടെ ലഘു ചരിത്രം പറഞ്ഞു . സഞ്ചാരികളോടു യുദ്ധചരിത്രം വിവരിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ക്ക് ഒരു പ്രത്യേക തിളക്കം ഉണ്ടായിരുന്നു.ഇടക്ക് നമുക്ക് മനസിലാവാൻ വേണ്ടി അവർ “ബോര്‍ഡര്‍” ഫിലിം ഷൂട്ടിംഗ് രംഗങ്ങളും പറഞ്ഞു .പടത്തിനു വേണ്ടി ക്ഷേത്രം നിർമിച്ച സ്ഥലമെല്ലാം അവിടെ ചൂണ്ടി കാണിക്കാവുന്ന ദൂരത്തു തന്നെ ആയിരുന്നു . ഇതിനെല്ലാം മുകളിൽ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു ഘടകം ഉണ്ടായിരുന്നു അവിടെ.
ഇന്ത്യന്‍ ആര്‍മിയുടെ അഭിമാനം ഉയർത്താനെന്നവണ്ണം ഒരു ടാങ്ക്- ഇന്‍ഡോ –പാകിസ്ഥാന്‍ യുദ്ധത്തിന്‍റെ(1971) ഓർമ പെടുത്തലോടെ!!! പാക്കിസ്താന്റെ കയ്യിൽ നിന്നും പിടിച്ചെടുത്ത T59 tank!! യുദ്ധ ചരിത്രം രേഘപെടുത്തിയ അവിടെ കണ്ട ഫലകം ആ യുദ്ധത്തിന്റെ നേര്‍കാഴ്ചയായി തന്നെ അനുഭവപെട്ടു. “23 Battalion PANJAB” നടത്തിയ ധീരമായി ചെരുത്തുനില്‍പ്പുകളും , ആക്രമണങ്ങളും ആയിരുന്നു തിരിച്ചു ജയ്സല്മീര്‍ക്കുള്ള മടക്കയാത്രയില്‍ മനസ്സില്‍ നിറഞ്ഞു നിന്നത്.
അങ്ങിനെ ഒരു സിനിമയില്‍ നിന്നുള്ള പ്രചോദനം ഒരു ജീവിതകാലം മുഴുവന്‍ അഭിമാനത്തോടെ ഓര്‍ക്കാവുന്ന ഒരു യാത്രക്ക് നിദാനമായി. “ബോര്‍ഡര്‍” പടം സംവിധാനം ചെയ്ത ജെ പി ദത്തയ്ക്ക് നന്ദി. അതിലുപരി ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാന്‍ വക നല്‍കിയ സൈന്യത്തിനും ഒരുപാടു നന്ദി.
ഓരോ യാത്രയും അവസാനിക്കുന്നത് മറ്റൊരു യാത്രയുടെ മുന്നോരുക്കവുമായാണ്.
രാജസ്ഥാന്‍ യാത്രയിലെ തന്നെ മറ്റൊരു ദിവസത്തെ വിവരണവുമായി വരാമെന്ന പ്രതീഷയോടെ…
Leave a Reply